ബസും ഗുഡ്‌സ് ഓടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിനി മരിച്ചു
മലപ്പുറം: (www.kvartha.com 06.12.2021) താനാളൂരില്‍ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അശ്‌റഫിന്റെ മകള്‍ സഫ്‌ന ശെറിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ താനാളൂര്‍ ചുങ്കത്ത് വച്ചായിരുന്നു അപകടം.
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്‌സ് ഓടോറിക്ഷയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓടോറിക്ഷ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അരീക്കാട് എഎംയുപി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച സഫ്‌ല ശെറിന്‍. ഗുഡ്‌സ് ഓടോറിക്ഷാ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Malappuram, News, Kerala, Bus, Student, Death, Girl, Hospital, Injured, Accident, Bus collides with goods autorickshaw; Student died
Powered by Info News For You

Comments
Post a Comment