'പടച്ചോന്‍ ആണ് എനിക്ക് യൂസുഫലി സാറിനെ കാണിച്ചു തന്നത്'; ജപ്തി നടപടി ഒഴിവാക്കി വായ്പ മുഴുവനും അടച്ചുതീര്‍ത്ത് കടക്കെണിയില്‍ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് ആമിന

കാഞ്ഞിരമറ്റം: (www.kvartha.com 07.12.2021) 'പടച്ചോന്‍ ആണ് എനിക്കു യൂസുഫലി സാറിനെ കാണിച്ചു തന്നത്'. ജപ്തി നടപടി ഒഴിവാക്കി വായ്പ മുഴുവനും അടച്ചുതീര്‍ത്ത് തങ്ങളെ കടക്കെണിയില്‍ നിന്നും രക്ഷിച്ചതിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലിക്ക് നന്ദി പറഞ്ഞ് ആമിന.

ഇടറിയ ശബ്ദത്തോടെ വിതുമ്പിയ ആമിനയെ ഭര്‍ത്താവ് സെയ്ത് മുഹമ്മദ് ചേര്‍ത്തു പിടിച്ചു. ബാങ്ക് ജപ്തി നോടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികള്‍. ആറുവര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവര്‍ വീടിരുന്ന ഒമ്പതു സെന്റ് ഈടു വച്ചു കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്.

Amina gets back her dwelling thanks to act of kindness by Yusuff Ali, Ernakulam, News, Business Man, M.A.Yusafali, Kerala

തുച്ഛമായ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ എല്ലാം മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കാനാകാത്ത വിധം വായ്പത്തുക വര്‍ധിക്കുകയും ചെയ്തു. തിരിച്ചടവു മുടങ്ങിയതോടെയാണ് ബാങ്കില്‍ നിന്നു ജപ്തി നോടിസ് ലഭിച്ചത്. കിടപ്പാടം നഷ്ടപ്പെട്ടാല്‍ എങ്ങോട്ടുപോകുമെന്നോര്‍ത്ത് സങ്കടപ്പിട്ടിരിക്കുമ്പോഴാണ് ദൈവദൂതനെ പോലെ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലിയെ കാണാന്‍ ആമിനയ്ക്ക് അവസരം ലഭിച്ചത്.

സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ഇരുവരും. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച യൂസുഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസുഫലിയെ അറിയിച്ചത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ബാങ്ക് ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കി.

കഴിഞ്ഞദിവസം തന്നെ ലുലു ഗ്രൂപ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീര്‍ത്തു. പിന്നീട് ആമിനയുടെ വീട്ടിലെത്തിയ അധികൃതര്‍ 50,000 രൂപയും ബാങ്കില്‍ പണം അടച്ചതിന്റെ രസീതും കൈമാറി.

Keywords: Amina gets back her dwelling thanks to act of kindness by Yusuff Ali, Ernakulam, News, Business Man, M.A.Yusafali, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?