പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റെര്‍ അകൗണ്ട് ഹാക് ചെയ്തു; സംഭവത്തില്‍ ഉന്നത തല അന്വേഷണം
ന്യൂഡെല്‍ഹി: (www.kvartha.com 12.12.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റെര്‍ അകൗണ്ട് ഹാക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അകൗണ്ടാണ് ഹാക് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അകൗണ്ട് ഹാക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ട്വിറ്റെറിനെ വിവരം അറിയിക്കുകയും, പ്രശ്നം പരിഹരിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നുഴഞ്ഞുകയറിയ ഹാകര്‍മാര്‍ ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയതായി ട്വീറ്റ് ചെയ്തു. സംഭവം ട്വിറ്റെറിന്റെ ശ്രദ്ധയില്‍പെടുത്തിയ ഉടന്‍ തന്നെ ട്വീറ്റ് പിന്നീട് റിമൂവ് ചെയ്തതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക അകൗണ്ട് അറിയിച്ചു. ആരാണ് ഇതിന് പിന്നില്‍ എന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.
11 മണിക്കൂര്‍ മുന്‍പാണ് പ്രധാനമന്ത്രിയുടെ അകൗണ്ടില്‍ നിന്നും അവസാനമായി ഔദ്യോഗികമായ ട്വീറ്റ് പുറത്ത് വന്നത്. എന്നാല്‍ അതിന് ശേഷം നരേന്ദ്ര മോദി എന്ന ട്വിറ്റെര്‍ അകൗണ്ടില്‍ നിന്നും പല ട്വീറ്റുകളും വന്നു. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ എല്ലാം നീക്കം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അതേസമയം, ഈ അകൗണ്ട് ഹാക് ചെയ്തത് ജോണ്‍ വിക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടക്കും.
Keywords: PM Modi’s Twitter Account ‘Briefly Compromised’, His Office Says After Bitcoin Giveaway Link Shared, New Delhi, News, Twitter, Prime Minister, Narendra Modi, National.
Powered by Info News For You
Comments
Post a Comment