വരാപ്പുഴ പാലത്തിന് താഴെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: (www.kvartha.com 01.12.2021) വരാപ്പുഴ പാലത്തിന് താഴെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് 40നടുത്ത് വയസ് തോന്നിക്കുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്‌പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Kochi, News, Kerala, Death, Found Dead, Police, Woman, Woman found dead in Kochi

സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മരിച്ചത് ആരാണെന്നറിയാനായുള്ള അന്വേഷണത്തിലാണ് പൊലീസ്. അതേസമയം യുവതി ആത്മഹത്യ ചെയ്തതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവതിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമാര്‍ടെത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം നോര്‍ത് പൊലീസ് വ്യക്തമാക്കി.

Keywords: Kochi, News, Kerala, Death, Found Dead, Police, Woman, Woman found dead in Kochi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?