വടകര താലൂക് ഓഫീസില്‍ വന്‍ തീ പിടിത്തം; പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു
കോഴിക്കോട്: (www.kvartha.com 17.12.2021) വടകര താലൂക് ഓഫിസില്‍ വന്‍ തീപിടിത്തം. വടകര സബ് ജയില്‍, ട്രഷറി ബില്‍ഡിംഗിലുള്ള താലൂക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. കെട്ടിടം മുഴുവന്‍ കത്തിനശിച്ചു. ഒരു ഭാഗം തകര്‍ന്നു വീണു.
പുലര്‍ച്ചെ ആറ് മണിയോടെയാണ് തീ കത്തുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേയ്ക്കും കെട്ടിടത്തിന്റെ അകം മുഴുവന്‍ കത്തിനശിച്ചിരുന്നു. കംപ്യൂടെര്‍ ഉള്‍പെടെ ഓഫിസിലെ എല്ലാ പ്രധാനപ്പെട്ട സാധനങ്ങളും കത്തിപ്പോയതായാണ് വിവരം. ഫയലുകള്‍ വളരെ കുറച്ചു മാത്രമേ മാറ്റാന്‍ കഴിഞ്ഞുള്ളൂ.
വടകര, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനാ സംഘത്തിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കുകയാണ്.
Powered by Info News For You
Comments
Post a Comment