ഗംഗാ സ്‌നാനം ചെയ്ത് മോദി; അഭിവാദ്യം ചെയ്തത് വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ; വാരാണസി സാക്ഷ്യം വഹിക്കുന്നത് ഉത്സവതുല്യമായ ആഘോഷത്തിന്; പ്രധാനമന്ത്രി ഉടന്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും
വാരാണസി: (www.kvartha.com 13.12.2021) കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
Powered by Info News For You
കാല ഭൈരവ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ മോദി പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിര്‍ക്കിയ ഘാടിലെത്തുകയും തുടര്‍ന്ന് ഡബിള്‍ഡകര്‍ ബോടില്‍ ലളിത ഘാടിലേക്കു തിരിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. ഉദ്ഘാടന ചടങ്ങ് മൂന്നുമണിക്കൂര്‍ നീളും. തുടര്‍ന്നു പ്രധാനമന്ത്രി ഗംഗാ ആരതി വീക്ഷിക്കും. ഉദ്ഘാടന ചടങ്ങ് രാജ്യത്തെ 51,000 കേന്ദ്രങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാര്‍ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. അടുത്ത വര്‍ഷം യുപി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പദ്ധതിക്കു വേഗമേറിയത്.
50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നു. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം.
തുടര്‍ന്ന് ഗംഗയില്‍ പുണ്യസ്‌നാനം ചെയ്തു. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെയാണ് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തത്. ഉത്സവതുല്യമായ ആഘോഷത്തിനാണു വാരാണസി സാക്ഷ്യം വഹിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. ഉദ്ഘാടന ചടങ്ങ് മൂന്നുമണിക്കൂര്‍ നീളും. തുടര്‍ന്നു പ്രധാനമന്ത്രി ഗംഗാ ആരതി വീക്ഷിക്കും. ഉദ്ഘാടന ചടങ്ങ് രാജ്യത്തെ 51,000 കേന്ദ്രങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാര്‍ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. അടുത്ത വര്‍ഷം യുപി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പദ്ധതിക്കു വേഗമേറിയത്.
50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നു. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം.
Keywords: PM Prays In Varanasi, Will Launch Kashi-Vishwanath Corridor: 10 Points, Prime Minister, Narendra Modi, Inauguration, Temple, BJP, Festival, Religion, National, News.
Powered by Info News For You
Comments
Post a Comment