'വിവാഹത്തിന് ശേഷം ഗള്‍ഫില്‍പോയ ഭര്‍ത്താവിന് അയച്ച സന്ദേശത്തിന് മറുപടിയില്ല'; പിന്നാലെ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്


ഹൈദരാബാദ്: (www.kvartha.com 18.12.2021) നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 24 കാരിയായ ഖനേജ ഫാത്വിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചത്. വിവാഹത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ചന്ദനഗര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. 

News, National, India, Hyderabad, Bride, Death, Police, Case, Husband, Message, The husband, who went to the Gulf after marriage, did not reply to the message; The bride found dead


കഴിഞ്ഞ ജൂലൈ മാസത്തിലാണ് സഊദി അറേബ്യയില്‍ റിസേര്‍ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി ഫാത്വിമയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സഊദിയിലേക്ക് മടങ്ങി. എന്നാല്‍ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അയച്ച ഒരു സന്ദേശത്തിന് പോലും മറുപടി അയക്കാത്തതിനെ തുടര്‍ന്ന് ഫാത്വിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസിനോട് ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍തൃമാതാവ് അടക്കമുള്ളവരുമായി ഫാത്വിമ തന്റെ സങ്കടം പങ്കുവച്ചിരുന്നുവെന്നും എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹമീദ് ബുദ്ധിമുട്ടുകയാണ് എന്നാണ് ഫാത്വിമയെ ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ തുടര്‍ന്നും ഫാത്വിമ ഹമീദിന് സന്ദേശങ്ങള്‍ അയക്കുകയും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലാകുകയും ചെയ്തതായാണ് വിവരം. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, National, India, Hyderabad, Bride, Death, Police, Case, Husband, Message, The husband, who went to the Gulf after marriage, did not reply to the message; The bride found dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?