മംഗ്ളുറു നഗരത്തിൽ സർകാർ ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് വരുന്നു; ജനനസമയത്ത് അമ്മയെ നഷ്ടപ്പെടുന്നവർക്കും മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും പ്രതീക്ഷയുടെ കിരണം; മുലപ്പാൽ ദാനം ചെയ്യാം
മംഗ്ളുറു: (www.kasargodvartha.com 26.12.2021) മംഗ്ളുറു നഗരത്തിൽ മുലപ്പാൽ ബാങ്ക് വരുന്നു. ലേഡി ഗോഷെൻ സർകാർ ആശുപത്രിയിൽ ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനനസമയത്ത് അമ്മയെ നഷ്ടപ്പെടുന്ന നവജാതശിശുക്കളെയും മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളെയും മുലപ്പാൽ ബാങ്ക് സഹായിക്കും. ഫെബ്രുവരിയിൽ പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാവപ്പെട്ടവർക്ക് പ്രതീക്ഷയുടെ കിരണമാണ് ഈ സർകാർ ആശുപത്രി നൽകുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സജ്ജീകരിക്കുന്നത്. നിലവിൽ റോടറി ക്ലബിന്റെ സഹകരണത്തോടെ 45 ലക്ഷം രൂപ ചിലവിൽ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ലേഡി ഗോഷെൻ ആശുപത്രിയിൽ മാത്രം പ്രതിമാസം 700 ലധികം പ്രസവം നടക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗർഭിണികൾ പ്രസവത്തിനായി ഈ ആശുപത്രിയിൽ എത്താറുണ്ടെന്ന് ആശുപത്രി മെഡികൽ സൂപ്രണ്ട് ഡോ. എം ദുർഗാപ്രസാദ് പറഞ്ഞു. അവരിൽ ചിലർ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അത്തരക്കാർ മുലപ്പാൽ ക്ഷാമം നേരിടുന്നു. ഇത്തരം അമ്മമാരുടെ കുട്ടികൾക്ക് ഈ ബാങ്കിൽ നിന്ന് പാൽ നൽകാം. അമ്മമാർ നൽകുന്ന മുലപ്പാൽ ശരിയായ രീതിയിൽ ശേഖരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടിവരികയാണ്. 30 മുതൽ 35 ശതമാനം വരെ കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും മുലപ്പാൽ ലഭിക്കുന്നില്ല. ശൈശവാവസ്ഥയിൽ കുട്ടികളിൽ പോഷകാഹാരക്കുറവ് തടയാൻ മുലയൂട്ടൽ ആവശ്യമാണ്. മുലപ്പാൽ ശേഖരണം ഈ ക്ഷാമം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം ദുർഗാപ്രസാദ് പറഞ്ഞു.
പരിശീലനം നേടിയ ലേഡിഗോഷൻ ആശുപത്രിയിലെ ജീവനക്കാർ മുലപ്പാൽ ബാങ്കിൽ പ്രവർത്തിക്കും. ബെംഗ്ളുറു അമര മുലപ്പാൽ ബാങ്കിലെ ഡോ.ശ്രീനാഥാണ് പരിശീലകൻ. ഉദ്ഘാടനത്തിന് ശേഷം പ്രത്യേക സ്ഥിരം ജീവനക്കാരെ നിയമിക്കാനാണ് ആലോചിക്കുന്നത്. മാനജർ, ലാബ് ടെക്‌നീഷ്യൻ, കൗൻസിലർ എന്നിവരുൾപെടെ 14 ജീവനക്കാരാണ് വേണ്ടത്.
മംഗ്ളുറു കെഎംസി ആശുപത്രിയിൽ നിന്ന് വിരമിച്ച പ്രൊഫസറും പീഡിയാട്രീഷ്യനുമായ ഡോ.ശാന്തരാമ ബാലിഗയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശിശുരോഗ വിദഗ്ധനായ ഡോ. ബാലകൃഷ്ണ റാവുവാണ് ബാങ്കിന്റെ നോഡൽ ഓഫീസർ. മുലപ്പാലിൽ പ്രോടീൻ, കാർബോഹൈഡ്രേറ്റ്, തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്ന് ഡോ.ബാലകൃഷ്ണ റാവു പറഞ്ഞു. ഇതിലൂടെ അമ്മയെ നഷ്ടപ്പെട്ട കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. സന്നദ്ധരായ അമ്മമാരിൽ നിന്നുള്ള മുലപ്പാൽ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലേഡി ഗോഷെൻ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മുലയൂട്ടൽ ബാങ്ക് സ്ഥാപിക്കുന്നത്. പുതുതായി പ്രസവിച്ച സ്ത്രീകൾക്കും ദാതാക്കൾക്കും ഈ ബാങ്കിലേക്ക് മുലപ്പാൽ ദാനം ചെയ്യാവുന്നതാണ്. ഇതിലൂടെ മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കുറഞ്ഞത് മൂന്ന് മാസമെങ്കിലും മുലപ്പാൽ സൂക്ഷിക്കാമെന്നാണ് പറയുന്നത്. മുലപ്പാൽ നൽകുന്നവരുടെ ആരോഗ്യാവസ്ഥയും പരിശോധിക്കും. വനിതാ സംഘടനകളെയും കൂട്ടായ്മകളെയും ഉപയോഗിച്ച് മുലപ്പാൽ ദാനത്തെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ആശുപത്രി അധികൃതർ ഉദ്ദേശിക്കുന്നത്.
< !- START disable copy paste -->
Powered by Info News For You

Keywords: Breast Milk Bank Will Open in Mangalore, Kerala, News, Top-Headlines, Mangalore, Hospital, Health-project, Baby, District, Pregnant, Doctor, Donate.
Powered by Info News For You
Comments
Post a Comment