പൊതുമരാമത്തിലെ സുതാര്യത; കാലത്തിന്റെ അനിവാര്യത
അസീസ് പട്ള
(www.kvartha.com 06.12.2021) പരിപാടിയുടെ ഉദ്ഘാടനവേളയിൽ പൊതുമരാമത്തു മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രിയുടെ അനുവാദത്തോടെ ചില നഗ്നസത്യങ്ങൾ നടൻ ജയസൂര്യ വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിന്റെ റോഡുകളുടെ ശോചനീയവസ്ഥയെ വിമർശകാത്മകമായി, മന്ത്രിയുടെ വകുപ്പുതല വികസനപ്രവർത്തനത്തെ പുകഴ്ത്തിക്കൊണ്ട്തെന്നെ ആഞ്ഞടിച്ചു, തുടർന്ന് വ്യക്തിപരമായ ചില നിർദേശങ്ങളും ജയസൂര്യ മുമ്പോട്ടുവച്ചു.
എത്രയെത്ര ജീവനുകളാണ് റോഡിന്റെ ശോചനീയാവസ്ഥയിൽ പൊലിഞ്ഞു പോകുന്നത്, തങ്ങളുടെ വാഹനം നിരത്തിൽ ഇറക്കുന്നതിന് മുമ്പ് തെന്നെ നല്ല ഒരു ശതമാനം നികുതിയിനത്തിൽ പിരിയിക്കുന്ന സർക്കാരിന് പൊതുജനങ്ങൾക്ക് നല്ല റോഡ് നിർമ്മിച്ചു നൽകാൻ ബാധ്യതയില്ലേ? റോഡ് അറ്റകുറ്റപണികൾക്ക് വകയിരുത്തിയ തുക വേണ്ടവിധം വിനിയോഗിക്കുന്നുണ്ടോ?.
യുവാക്കളുടെ പ്രതീകമായ മന്ത്രി മുഹമ്മദ് റിയാസിൽ ജയസൂര്യയെപ്പോലെ നമുക്കും ഏറെ പ്രതീക്ഷയുണ്ട്, അതിനുദാഹരണമാണ് ഇനി മുതൽ റോഡു പണിത കോൺട്രാക്ടർമാരുടെ പേരും മേൽവിലാസവും, ഫോൺ നമ്പറും റോഡിന്റെ കാലയളവും പ്രദർശിപ്പിക്കുമെന്ന 'പൂർണ്ണ സുതാര്യത' നിലവിൽ വരുത്തുമെന്നും, ആ സമയപരിധിയിൽ റോഡിന് എന്തു പ്രശ്നം വന്നാലും പൂർണ്ണ ഉത്തരാവാദിത്വം പണി കഴിപ്പിച്ച കോൺട്രാക്ടർമാരിലാണ് എന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം. മാത്രമല്ല പൊതുജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാനുള്ള അവസരവും ഭാവിയിൽ നടപ്പിൽവരുത്തുമെന്ന ജയസൂര്യയുടെ നിർദേശത്തെ മാനിച്ച മന്ത്രിയുടെ തീരുമാനം വിപ്ലവകരമായ മാറ്റമായിരിക്കും കേരള പൊതുമരാമത്ത് സംവിധാനത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുക.
തീരുമാനങ്ങൾ നടപ്പിലായാൽ പതിറ്റാണ്ടുകളായി വകുപ്പു മന്ത്രാലയവും, ഉദ്യോഗസ്ഥവൃന്ദവും, കോൺട്രാക്ടർമാരും നാമമാത്രമായ ടാർ പണിയും, അറ്റകുറ്റപണിയും കലുങ്ക് പണിയും, പാലം പണിയും ഒക്കെ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്തു എന്നു വരുത്തി സര്ക്കാർ വകയിരുത്തിയ പാവപ്പെട്ട പൊതുജനങ്ങളുടെ നികുതി തുകയുടെ സിംഹഭാഗവും വീതിച്ചെടുത്ത് കാലാവസ്ഥയെ പഴിചാരുന്ന ഹീനവും, നീചവുമായ വ്യവസ്ഥിതിക്കാണ് അന്ത്യം കുറിക്കുക.
മന്ത്രി മുഹമ്മദ് റിയാസിന്റെ ചില നടപടികൾ ഇതിന് മുമ്പും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്, ഭണകൂടവും, വകുപ്പുതല മന്ത്രിമാരും ഇത്തരം നിസ്വാർഥസേവനവുമായി ജനങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് ജനാധിപത്യത്തിലെ ഒരു ജനകീയ മന്ത്രിയുടെ കർത്തവ്യം അടുത്തറിയാനാവുന്നത്.
< !- START disable copy paste -->
Powered by Info News For You

Keywords: Kerala, Top-Headlines, Article, Minister, Actor, Jayasurya, Road, Youth, Accident, Death, Transparency in public works; necessity of this time.
Powered by Info News For You

Comments
Post a Comment