ഇന്‍സ്റ്റഗ്രാം ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി; ഒന്നാം പ്രതി പിടിയില്‍

തിരുവനന്തപുരം: (www.kvartha.com 12.12.2021) സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തിയെന്ന പരാതിയില്‍ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി വിജിലേഷിനെ(30) യാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രമാണ് വിജിലേഷ് ഭീഷണിപ്പെടുത്തി പകര്‍ത്തിയത്.

Took a personal photo of a minor girl threatening to release an Instagram chat; First accused has been arrested, Thiruvananthapuram, News, Threatened, Police, Arrested, Social Media, Accused, Kerala

പെണ്‍കുട്ടിയുമായി വിജിലേഷ് വീഡിയോ ചാറ്റിങ് നടത്തിയിരുന്നു. ഇത് രഹസ്യമായി സ്‌ക്രീന്‍ റെകോഡ് ചെയ്തു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ചാറ്റിംഗിനിടെ തന്റെ നമ്പരിലേക്ക് നഗ്‌നവീഡിയോകള്‍ അയച്ചുകൊടുക്കാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചു. അത് നിരസിച്ച പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ്ഫേസ്ബുക്, ഗൂഗിള്‍ അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ കോഴിക്കോടെത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലേഷിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

കേസിലെ രണ്ടാം പ്രതി എം മഹേഷി (33)നെ നവംബര്‍ ആദ്യം പൊലീസ് അറസ്റ്റുചെയ്തിരുന്നു. സമാനമായ കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരെ മറ്റ് ജില്ലകളിലും സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്. സിറ്റി പൊലീസ് കമിഷണര്‍ ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നിര്‍ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡിവൈ എസ് പി ടി ശ്യാംലാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Keywords: Took a personal photo of a minor girl threatening to release an Instagram chat; First accused has been arrested, Thiruvananthapuram, News, Threatened, Police, Arrested, Social Media, Accused, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?