ബേക്കൽ കോട്ട മധുരിക്കും; വേറിട്ട ക്രിസ്മസ് കേക് നിർമിച്ച് അമ്മയും മകളും

ഉദുമ: (www.kasargodvartha.com 25.12.2021) ചെറുതെങ്കിലും ഭംഗിയുള്ള ഈ ബേക്കൽ കോട്ട മധുരിക്കും. ഉദുമ ഉദയമംഗലത്തെ അമ്മയും മകളും ചേർന്നാണ് ബേക്കൽ കോട്ടയുടെ മാതൃകയിൽ അഞ്ചരക്കിലോ തൂക്കമുള്ള ക്രിസ്മസ് കേക് നിർമിച്ചത്.

  
Uduma, Bekal, Kasaragod, Kerala, News, Top-Headlines, Christmas, Christmas Celebration, Christmas cake made on the model of Bekal Fort.



ഉദയമംഗലം എസ് കെ ബേക്കല്‍ ഹൗസിലെ അനിതാ ജയനും മകള്‍ വൈഷ്ണവി ജയനും ചേര്‍ന്ന് സാധാരണയായി വീട്ടില്‍ സമ്മാന കേകുകൾ നിർമിച്ചിരുന്നു. ചുറ്റുമുള്ളവര്‍ പിറന്നാള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് ഇവരെ കേകുണ്ടാകാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ബേക്കൽ കോട്ടയുടെ മാതൃകയിൽ ഒരു കേക് നിർമാണമെന്ന ആശയം മനസിലുദിച്ചത്.

അങ്ങനെയാണ് ഈ ക്രിസ്മസ് കാലത്ത് അഞ്ചരക്കിലോയുള്ള ഭക്ഷണയോഗ്യമായ കേക് പിറന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഒന്നും ഇല്ലാതെയുള്ള കേക് നിർമാണം പൂർത്തിയാക്കാന്‍ ഒരുദിവസം വേണ്ടിവന്നു. പ്രവാസിയായ ജയനാണ് അനിതയുടെ ഭർത്താവ്.


Keywords: Uduma, Bekal, Kasaragod, Kerala, News, Top-Headlines, Christmas, Christmas Celebration, Christmas cake made on the model of Bekal Fort.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?