പരിക്കേറ്റ ഗോമാതാക്കളെ കെട്ടിവലിച്ച് കർണാടക ദേശീയ പാത; പൊലീസിൽ പരാതി
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasaragodvartha.com 07.12.2021) ഗോക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ബിജെപി ഭരിക്കുന്ന കർണാടകയിൽ പരിക്കേറ്റ പശുക്കൾക്ക് പ്രാണവേദന നൽകി വാഹനത്തിൽ കെട്ടി ദേശീയപാതയിലൂടെ വലിച്ചിഴച്ച് തള്ളുന്നുവെന്ന് പരാതി. മരണാനന്തര അവഹേളനവും പതിവെന്ന് ആക്ഷേപം. ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി ഏർപെടുത്തിയ ഗതാഗത ക്രമീകരണ അപാകം കാരണം ദിനേന പശുക്കൾ വാഹനങ്ങൾ ഇടിച്ചു പരിക്കേൽക്കുകയും ചാവുകയും ചെയ്യുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിലാണ് മൃഗപീഡനം നടക്കുന്നതായുള്ള വിമർശനം.
ഇൻഡ്യൻ നാഷനൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) ഇൻഫ്രാസ്റ്റ്രക്ചർ ഡെവലപേർസ് കമ്പനിയാണ് ദേശീയ പാത 66ലെ വികസന പ്രവൃത്തികൾ കരാറെടുത്ത് നടത്തുന്നത്. ഞായറാഴ്ച ഉച്ച പന്ത്രണ്ടോടെ ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട ദയനീയ ദൃശ്യം യുവാവ് പകർത്തുകയും തിങ്കളാഴ്ച ഈ ദൃശ്യങ്ങൾക്കൊപ്പം ബൈന്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് സർകാർ സംവിധാനങ്ങളുടെ അറിവോടെയെന്ന് ആക്ഷേപമുള്ള ക്രൂരത പുറത്തായത്.
ഐആർബി ഓഫീസറും കൂട്ടരും ചേർന്ന് പരിക്കേറ്റ രണ്ടുപശുക്കളുടെ കാലുകൾ കെ എ 47എ 1370 നമ്പർ ബൊലേറോ പികപ് വാനിൽ കയറുകളിൽ ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു എന്നാണ് ബൈന്തൂർ ബങ്കേശ്വരത്തെ പ്രശാന്ത് മൊയ്‌ലി (28) നൽകിയ പരാതിയിലുള്ളത്. ഓഫീസറുടെ പേര് അന്വഷിച്ചറിഞ്ഞ് പരാതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.
ഈ പരാതിയനുസരിച്ച് മൃഗപീഡന നിരോധ നിയമപ്രകാരം കേസെടുത്തതായി ബൈന്തൂർ പൊലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ് പ്രാണവേദനയിൽ പിടയുന്ന പശുക്കളേയും ജീവൻപോയവയേയും ദേശീയ പാത പരിസരങ്ങളിലെ വിജനസ്ഥലങ്ങളിൽ തള്ളുകയാണ് കമ്പനി ചെയ്യുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. നാട്ടുകാർ ചേർന്നാണ് സംസ്കരിക്കുന്നത്.
Powered by Info News For You

Keywords: Mangalore, Karnataka, News, Top-Headlines, Cow, Crime, National Highway, Police, Complaint, Animal, Natives, Complaint that towing away dead cows by using vehicle.
Powered by Info News For You
Comments
Post a Comment