തകർന്ന് തരിപ്പണമായി ചെർക്കള - കല്ലടുക്ക റോഡ്; ദുരിതത്തിന് പരിഹാരമാവുന്നില്ല; അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ പ്രതിഷേധ റാലി
നെല്ലിക്കട്ട: (www.kasaragodvartha.com 07.12.2021) ചെർക്കള - കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എതിർത്തോട് നിന്ന് എടനീർ വരെ പ്രതിഷേധ റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
10 - 15 വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെയാണ് കർണാടകയിലേക്കും മറ്റും ദിവസവും ആയിരക്കണക്കിന് വിദ്യാർഥികൾ എടനീർ സ്വാമിജി സ്കൂളിലേക്കും സർകാർ സ്കൂളിലേക്കും എത്തുന്നത്. പൊതു ജനങ്ങൾ ആശ്രയിക്കുന്ന ബാങ്കിലേക്കും, പോസ്റ്റോഫീസും റേഷൻകട മുതലായ ആവശ്യങ്ങൾക്കും ഈ റോഡിലൂടെ എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ്. കാസർകോട് മെഡികൽ കോളജിലേക്ക് എത്തിപ്പെടാനുള്ള ഒരു പ്രധാന റോഡു കൂടിയാണിത്.
മാസങ്ങൾക്കു മുമ്പ് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് രണ്ടുമാസത്തോളം വിവിധ സമര പരിപാടികൾ നടത്തിയതിന്റെ ഭാഗമായി പണി പുനരാരംഭിച്ചിരുന്നു. എന്നാൽ പിന്നീട് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനെപ്പറ്റിയുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ പരസ്പരം പഴിചാരി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ജനകീയ സമര സമിതി വീണ്ടും സമരത്തിന് തുടക്കം കുറിക്കുന്നത്.
അധികാരികൾ എത്രയും പെട്ടെന്ന് ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് റോഡ് തടയുന്നതടക്കമുള്ള സമര പരിപാടിയിലേക്ക് നീങ്ങേണ്ടിവരുമെന്നും സമരസമിതി അംഗങ്ങൾ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ അബൂബകർ ഗിരി, ഫൈസൽ നെല്ലിക്കട്ട, ലത്വീഫ് പള്ളത്തടുക്ക, ഇബ്രാഹിം ബാത്വിശ, നസീർ സുള്ള്യ എന്നിവർ പങ്കെടുത്തു.
Powered by Info News For You

Keywords : Kerala, Kasaragod, News, Cherkala, Top-Headlines, Road, Issue, Strike, Committee, Nellikatta, Cleaning, Edneer, Rally, Authority, Cherkala - Kalladka Road issue; People's Strike Committee to strike.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment