തിരുവനന്തപുരത്ത് വിഷം അകത്ത് ചെന്നനിലയില്‍ കണ്ടെത്തിയ അമ്മയ്ക്ക് പിന്നാലെ മൂത്ത മകളും മരണത്തിന് കീഴടങ്ങി; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍


തിരുവനന്തപുരം: (www.kvartha.com 17.12.2021) വിഷം അകത്ത് ചെന്നനിലയില്‍ കണ്ടെത്തിയ അമ്മയ്ക്ക് പിന്നാലെ മൂത്ത മകളും മരണത്തിന് കീഴടങ്ങി. വെഞ്ഞാറമ്മൂട് കുന്നുമുകള്‍ സ്വദേശി ശ്രീജ വ്യാഴാഴ്ച രാവിലെ മരിച്ചിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒമ്പത് വയസുകാരിയായ മകള്‍ ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. ഏഴും, മൂന്നരയും വയസ് പ്രായമുള്ള ഇളയ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.

ശീതള പാനീയത്തില്‍ എലി വിഷം കലര്‍ത്തി കുടിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച ദിവസം വൈകുന്നേരം വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ശ്രീജയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. താനും മക്കളും വിഷം കഴിച്ചെന്ന് ചികിത്സിച്ച ഡോക്ടറോട് ഷീബ വെളിപ്പെടുത്തുകയായിരുന്നു.

News, Kerala, State, Thiruvananthapuram, Death, Obituary, Mother, Children, Hospital, Treatment, Police, Mother and daughter died of poisoning in Thiruvananthapuram


ഇതോടെ നാലുപേരെയും മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരണപ്പെട്ടു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Death, Obituary, Mother, Children, Hospital, Treatment, Police, Mother and daughter died of poisoning in Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?