'മകനെ കടിച്ച' തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയതായി പരാതി; യുവാവിനെതിരെ കേസ്

ഭോപാല്‍: (www.kvartha.com 03.12.2021) മധ്യപ്രദേശ് ഗ്വാളിയോറില്‍ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരു മാസം മുമ്പ് സിമറിയാതല്‍ ഗ്രാമത്തിലാണ് സംഭവം. നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

തുടര്‍ന്ന് ഒരു മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ദേഹത് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ആനന്ദ് കുമാര്‍ പറഞ്ഞു. പീപിള്‍ ഫോര്‍ എതികല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) പ്രവര്‍ത്തകന്‍ ഗ്വാളിയോര്‍ പൊലീസിനോട് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടു. 

News, National, Complaint, Dog, Attack, Police, Case, Crime, Complaint that man attack dog, case, Complaint that man attack dog, case

പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റെര്‍ ചെയ്തതായി പൊലീസ് സൂപ്രണ്ട് അമിത് സംഘി പിടിഐയോട് പറഞ്ഞു. തന്റെ മകനെ ആക്രമിക്കുകയും കുട്ടിയുടെ താടിയെല്ല് കടിച്ചുകീറുകയും ചെയ്തതില്‍ പ്രകോപിതനായ പ്രതി സാഗര്‍ വിശ്വാസ് നായയെ അടിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. 

Keywords: News, National, Complaint, Dog, Attack, Police, Case, Crime, Complaint that man attack dog, case, Complaint that man attack dog, case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?