കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
മലപ്പുറം: (www.kvartha.com 03.12.2021) മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജഅഫർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ വെള്ളിയാഴ്ച പുലർചെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലുള്ള, ജഅഫറിന്റ ബന്ധുവായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച രാത്രി ഇരുവരും ഏറ്റുമുട്ടിയിരുന്നതായി വിവരമുണ്ട്. ഇതിനിടയിൽ ഇരുവർക്കും പരിക്കേറ്റതായാണ് പറയുന്നത്.
Powered by Info News For You

Keywords : Kerala, News, Malappuram, Top-Headlines, Police, Custody, Hospital, Death, Family, Case, Death of young man; one in custody.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment