കിടിലന്‍ ഓഫെറുമായി വസ്ത്രസ്ഥാപനം; തുണി വാങ്ങിയാല്‍ പെട്രോള്‍ ഫ്രീ!
തിരുവനന്തപുരം: (www.kvartha.com 19.12.2021) ക്രിസ്മസ് പ്രമാണിച്ച് ഷോപിങ്ങിനിറങ്ങുന്നവരെ കടയിലെത്തിക്കാന്‍ ഗംഭീര ഓഫെറുമായി പ്രമുഖ വസ്ത്രസ്ഥാപനം. 1000 രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും. എംസിആറിന്റെ കടയിലെത്തി വസ്ത്രം വാങ്ങുന്നവര്‍ക്ക് പെട്രോളാണ് സൗജന്യമായി വാഗ്ദാനം നല്‍കുന്നത്.
1000 രൂപക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു കൂപണും, 5000 രൂപയ്ക്ക് അഞ്ച് കൂപണും, 10,000 രൂപയ്ക്ക് 10 കൂപണും ഉപഭോക്താവിന് ലഭിക്കും. പമ്പിലെത്തി ഈ കൂപണ്‍ കാണിച്ചാല്‍ പെട്രോളടിക്കാം. കേരളത്തിലുള്ള എംസിആറിന്റെ എല്ലാ ഷോറൂമുകളിലും ഓഫെര്‍ ലഭ്യമാണെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
ഷോറൂമിനടുത്തുള്ള പെട്രോള്‍ പമ്പുകളുമായി സഹകരിച്ചാണ് ഓഫെര്‍ നല്‍കുന്നത്. ഡിസംബര്‍ ആറ് മുതല്‍ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫെര്‍ കാലാവധി.
Powered by Info News For You
Comments
Post a Comment