തളങ്കര മാലിക് ദീനാർ മസ്ജിദിന് സൗന്ദര്യം പകർന്ന് പുതിയ പ്രവേശന കവാടം വരുന്നു

തളങ്കര: (www.kasargodvartha.com 13.12.2021) തളങ്കര മാലിക് ദീനാർ മസ്ജിദിന് സൗന്ദര്യം പകർന്ന് പുതിയ പ്രവേശന കവാടം വരുന്നു. അത്യധുനിക സംവിധാനത്തോടെയാണ് കവാടം ഒരുക്കുന്നത്. പ്രവർത്തനോദ്ഘാടനം ഡിസംബർ 17 ന് കാസർകോട് സംയുക്ത ജമാഅത് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിക്കും.

  
Thalangara, Kasaragod, Kerala, News, Malik deenar, Top-Headlines, Islam, Masjid, Builds new entrance for Thalangara Malik Deenar Masjid.



കേരളത്തില്‍ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നും പ്രമുഖ തീർഥാടന കേന്ദ്രവുമാണ് മാലിക് ദീനാർ മസ്‌ജിദ്‌. അറേബ്യയില്‍ നിന്നെത്തിയ മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിൽ ആദ്യമായി പണിത പള്ളികളിലൊന്നാണെന്ന പ്രത്യേകതയും ഈ മസ്ജിദിനുണ്ട്.

അതുകൊണ്ട് തന്നെ നിത്യേന അനവധി പേരാണ് സന്ദർശനത്തിനെത്തുന്നത്. പ്രവേശന കവാടത്തിനൊപ്പം അതിവിശാലമായ പാർകിങ് സൗകര്യവും ഒരുക്കും. നിർമാണം പൂർത്തിയാകുന്നതോടെ കവാടം, മാലിക് ദീനാർ മസ്ജിദിന്റെ പുതിയ മുഖങ്ങളിലൊന്നായി മാറും.


Keywords: Thalangara, Kasaragod, Kerala, News, Malik deenar, Top-Headlines, Islam, Masjid, Builds new entrance for Thalangara Malik Deenar Masjid.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?