വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും, ഇവരെ സമൂഹം തിരിച്ചറിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (www.kvartha.com 03.12.2021) വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി ഇവരെ സമൂഹം തിരിച്ചറിയണമെന്നും വ്യക്തമാക്കി. അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഉള്‍പെടെ 5000 പേര്‍ ഇതുവരെ വാക്‌സിന്‍ എടുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പെടെ ആര്‍ക്കും സൗജന്യ ചികിത്സ നല്‍കില്ലെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
Powered by Info News For You

ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ വാക്‌സിന്‍ എടുക്കാത്തവര്‍ ആഴ്ച തോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയേ ഹാജരാകാവൂ എന്നും അദ്ദേഹം നിര്‍ദേശം വച്ചിരുന്നു.
Keywords: List of unvaccinated teachers to be published Today: Minister V Sivankutty, Thiruvananthapuram, News, Education, Minister, Teachers, Notice, Kerala.
Powered by Info News For You
Comments
Post a Comment