'കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താനുള്ള നീക്കം'; സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍


ബെംഗ്‌ളൂറു: (www.kvartha.com 25.12.2021) സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. സ്വകാര്യ സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. കര്‍ണാടകയില്‍ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മല ഇന്‍ഗ്ലീഷ് ഹൈ സ്‌കൂളിലാണ് സംഭവം. 

23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്കാണ് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതെന്നാണ് വിവരം. കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷമണിയിച്ചതിന്റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 

കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം. സ്‌കൂളിലേക്കെത്തിയ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ജീവനക്കാരുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പെട്ടുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 

News, National, India, Bangalore, Attack, Allegation, School, Right-wing activists allegedly disrupt Christmas celebrations at Karnataka school


നിങ്ങള്‍ കുട്ടികളെ മതം മാറ്റുകയാണോ? സ്‌കൂളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ഥികളുടെ എണ്ണമെത്രയാണ് എന്നെല്ലാം തിരക്കി സ്‌കൂള്‍ ജീവനക്കാരോട് ആക്രോശിക്കുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവവും നടക്കുന്നത്. ബെംഗ്‌ളൂറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്റ് ജോസഫ് പള്ളിക്ക് നേരെയും കഴിഞ്ഞ ദീവസം ആക്രമണം നടന്നിരുന്നു.

Keywords: News, National, India, Bangalore, Attack, Allegation, School, Right-wing activists allegedly disrupt Christmas celebrations at Karnataka school

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?