'പ്രതിരോധത്തിനായി കൂടുതല്‍ പണം ചിലവഴിക്കണം'; വരാനിരിക്കുന്ന പകര്‍ചവ്യാധികള്‍ കോവിഡിനേക്കാള്‍ തീവ്രമാകുമെന്ന മുന്നറിയിപ്പുമായി പ്രഫ.ഡാമേ സാറാഹ് ഗില്‍ബെര്‍ട്


വാഷിങ്ടണ്‍: (www.kvartha.com 06.12.2021) കോവിഡിനേക്കാള്‍ തീവ്രമാകുന്ന പകര്‍ചവ്യാധികളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധ. ഒക്‌സ്‌ഫെഡ്-ആസ്ട്രസെനിക വാക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രഫ.ഡാമേ സാറാഹ് ഗില്‍ബെര്‍ടാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇതിലും രൂക്ഷമായ ആക്രമണം നാം നേരിടേണ്ടി വരുമെന്നതാണ് സത്യം. കോവിഡിനേക്കാളും വേഗത്തില്‍ പടരുന്ന തീവ്രമായ വൈറസുകളേയാവും ഇനി നേരിടേണ്ടി വരിക. ഇനിയും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകാന്‍ നമുക്കാവില്ല. പകര്‍ചവ്യാധി പ്രതിരോധത്തിനായി കൂടുതല്‍ പണം ചിലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

News, World, International, Washington, Diseased, Health, Health and Fitness, COVID-19, Sarah Gilbert: Next pandemic could be more lethal than Covid


നമ്മുടെ ജീവിതത്തേയും ജീവനോപാധികളേയും വൈറസ് ആക്രമിക്കുന്ന അവസാന സംഭവമായിരിക്കില്ല കോവിഡ്. ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവായിരിക്കുമെന്നും അവര്‍ പറഞ്ഞു. 

എങ്കിലും പകര്‍ചവ്യാധികളുടെ മുന്നൊരുക്കത്തിനായി ഇപ്പോഴും നാം ഫന്‍ഡ് ചിലവഴിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമിക്രോണിനെ കുറിച്ചുള്ള കൂടുതല്‍ പഠനഫലങ്ങള്‍ പുറത്ത് വരുന്നതുവരെ ജനം ജാഗ്രത പാലിക്കണമെന്നും സാറാഹ് ഗില്‍ബെര്‍ട് ആവശ്യപ്പെട്ടു.
 
Keywords: News, World, International, Washington, Diseased, Health, Health and Fitness, COVID-19, Sarah Gilbert: Next pandemic could be more lethal than Covid

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?