സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം; അമ്മയുടെ ജോലിക്കാര്യത്തില്‍ ജിഷ്ണുവും സന്ദീപ് കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു എന്നത് സൃഷ്ടിച്ചെടുത്ത കഥയെന്നും പാര്‍ടി നേതാവ്

തിരുവല്ല: (www.kvartha.com 03.12.2021) സിപിഎം നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യത്തില്‍ ജിഷ്ണുവും സന്ദീപ് കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു എന്നത് സൃഷ്ടിച്ചെടുത്ത കഥയാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രടേറിയറ്റംഗം സനല്‍കുമാര്‍ പറഞ്ഞു.

CPM reacts on murder of Party leader in Thiruvalla, News, Pathanamthitta, Killed, Politics, CPM, Secretariat, Allegation, Kerala

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ ജോലിയില്‍ നിന്ന് ആരെയും ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്ന് പറഞ്ഞ സനല്‍കുമാര്‍ ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും ഇവിടുത്തെ താത്കാലിക ജീവനക്കാരിയാണെന്നും വ്യക്തമാക്കി. എന്നാല്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍കം ഉണ്ടോ എന്നത് സംബന്ധിച്ച് പാര്‍ടിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഡിഎസ് ആണ് ജോലി കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത്. അതില്‍ സന്ദീപിനോ പാര്‍ടിക്കോ ഒരു പങ്കുമില്ല. അതില്‍ സന്ദീപുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള തര്‍ക്കങ്ങളും ഇല്ലെന്നും ജിഷ്ണുവിന്റെ അമ്മ ഉള്‍പെടെയുള്ളവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും സനല്‍കുമാര്‍ പറഞ്ഞു.

നേരത്തെ പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിവറേജസ് കോര്‍പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമികല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നായിരുന്നു വാര്‍ത്ത.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സന്ദീപ് കുമാര്‍ കൊല്ലപ്പെടുന്നത്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈകില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈകുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടിയിരുന്നു.

കൊലപാതകത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ജില്ലാ സെക്രടെറി കെ പി ഉദയഭാനു പറഞ്ഞു. എന്നാല്‍, ബി ജെ പിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ പങ്കില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു.

Keywords: CPM reacts on murder of Party leader in Thiruvalla, News, Pathanamthitta, Killed, Politics, CPM, Secretariat, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?