വേള്‍ഡ് അത് ലറ്റിക്സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം അഞ്ജു ബോബി ജോര്‍ജിന്

മൊണാകോ: (www.kvartha.com 01.12.2021) വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം മുന്‍ ഇന്‍ഡ്യന്‍ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജിന്. ബുധനാഴ്ച രാത്രിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപില്‍ ലോങ് ജംപില്‍ വെങ്കല മെഡല്‍ നേടിയിട്ടുളള അഞ്ജു കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 2016 മുതല്‍ ബെന്‍ഗ്ലൂറു കേന്ദ്രമായി അത് ലറ്റിക്സ് അകാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്‍ഡ്യന്‍ അത് ലറ്റിക്സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.

വേള്‍ഡ് അത് ലറ്റിക്സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും വനിതാ താരമായി ജമൈകയുടെ എലൈന്‍ തോംപ്സണും തിരഞ്ഞെടുക്കപ്പെട്ടു.

Anju Bobby George wins World Athletics’ Woman of Year Award, Europe, News, Sports, Retirement, Girl, Award, World


Keywords: Anju Bobby George wins World Athletics’ Woman of Year Award, Europe, News, Sports, Retirement, Girl, Award, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?