ടിപെര്‍ ലോറി വയലിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി
നീലേശ്വരം: (www.kasargodvartha.com 06.12.2021) ടിപെര്‍ ലോറി വയലിലേക്ക് മറിഞ്ഞു. ദുരന്തം ഒഴിവായി. പട്ടേന ജംഗ്ഷന് സമീപം പാലക്കാട്ട് വയലിലേക്കാണ് ലോറി തലകീഴായി മറിഞ്ഞത്.
പട്ടേന ഭാഗത്ത് നിന്നും നീലേശ്വരം ടൗണിലേക്ക് വരികയായിരുന്ന മണിയറ സതീശന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 58 ജി 9145 ലോറി കലുങ്കിന്റെ കൈവരിയില്‍ തട്ടി തലകീഴായി വയലിലേക്ക് മറിഞ്ഞ് ചളിയില്‍ ചരിയുകയായിരുന്നു.
സതീശന്‍ തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭാഗ്യം കൊണ്ടാണ് ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
Keywords: Nileshwaram, News, Kerala, Kasaragod, Accident, Tipper lorry, Field, Tipper lorry overturns in field
Powered by Info News For You
Comments
Post a Comment