മകളുടെ വീട്ടിലേക്ക് പോവുന്നതിനിടെ ഓടോറിക്ഷയിൽ ടെംപോ വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
ഉദുമ: (www.kasargodvartha.com 06.12.2021) ഓടോറിക്ഷയിൽ ടെംപോ വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഉദുമ ഉദയമംഗലത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മാധവി (71) ആണ് മരിച്ചത്.
നവംബർ 30 ന് മകളുടെ കട്ടക്കാലിലെ വീട്ടിലേക്ക് പോവുന്നതിനായി ഉദുമ ഭാഗത്ത് നിന്ന് വരുന്നതിനിടെ മാധവി സഞ്ചരിച്ച ഓടോറിക്ഷയും മേൽപറമ്പ് ഭാഗത്ത് നിന്നുവന്ന ടെംപോ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മാധവി കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർടെത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മക്കൾ: ഹരിദാസ്, വിനോദ് കുമാർ, പുഷ്പലത, തങ്കമണി, ജയശ്രീ, ബിന്ദു, അംബിക.
മരുമക്കൾ: ശ്രീധരൻ, ഉപേന്ദ്രൻ കളനാട്, ശശിധരൻ, മുരളി, ഓമന, ആതിര.
സഹോദരങ്ങൾ: നാരായണൻ, കാരിച്ചി, പരേതരായ കുട്ടൻ, ചുണ്ടൻ.
Powered by Info News For You

Keywords: News, Kerala, Kasaragod, Uduma, Top-Headlines, Accident, Women, Died, Auto rikshaw, Hospital, General-hospital, Postmortem, Dead body, Accident; older woman died.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment