ചുവപ്പ് സാരി ധരിച്ച് ഗോത്രവര്‍ഗ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക ഗാന്ധി; വീഡിയോ പങ്കിട്ട് കോണ്‍ഗ്രസ്


പനജി: (www.kvartha.com 11.12.2021) തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗോവയില്‍ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രചാരണ വേദികളില്‍ പ്രിയങ്ക ഗാന്ധിയും സജീവമാവുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രിയങ്ക ഗോവയിലെത്തിയത്. ഇതിനിടെ പാട്ടും നൃത്ത ചുവടുകളുമായി ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. 

News, National, India, Goa, Congress, Priyanka Gandhi, Rahul Gandhi, Video, Social Media, Priyanka Gandhi Vadra joins tribal women for traditional dance in poll-bound Goa, WATCH


തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിച്ചതിന് ഒപ്പം ഗോവയുടെ തനത് നൃത്തകലാരൂപങ്ങള്‍ക്കൊപ്പം സ്ത്രീകളോടൊത്ത് ചുവടുവച്ചു. ചുവപ്പ് സാരി ധരിച്ച് പ്രിയങ്ക, ചുവപ്പും പര്‍പിളും നിറത്തിലുള്ള സാരികളണിഞ്ഞ ഗോത്ര വര്‍ഗത്തില്‍പെട്ട സ്ത്രീകള്‍ക്കൊപ്പം അവരുടെ നൃത്തത്തില്‍ പങ്കുചേരുകയായിരുന്നു. 

45 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കോണ്‍ഗ്രസ് ട്വിറ്റെര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. നൃത്തത്തിനൊടുവില്‍ അവരിലൊരാളെ പ്രിയങ്ക ആശ്ലേഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സൗത് ഗോവയിലെ മോര്‍പിര്‍ല ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. 

നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധിയും ഗോവയിലെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യവാരം ഗോവയിലെ വേല്‍സാവോയില്‍ മീന്‍ പിടുത്തക്കാരുമായി രാഹുല്‍ ഗാന്ധി സംവദിച്ചു കൊണ്ടായിരുന്നു രാഹുല്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഗോവയുടെ പരിസ്ഥിതി സംരക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Keywords: News, National, India, Goa, Congress, Priyanka Gandhi, Rahul Gandhi, Video, Social Media, Priyanka Gandhi Vadra joins tribal women for traditional dance in poll-bound Goa, WATCH

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?