കുത്തബ് മിനാര്‍: ഹിന്ദു - ജൈന പ്രതിഷ്ഠകള്‍ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി കോടതി; 'പഴയകാലത്തെ തെറ്റുകളുടെ പേരില്‍ നിലവിലെ സമാധാനം തകര്‍ക്കേണ്ടതില്ല'


ന്യൂഡെല്‍ഹി: (www.kvartha.com 10.12.2021) കുത്തബ് മിനാര്‍ വളപ്പില്‍ ആരാധന അനുവദിക്കണമെന്ന ഹര്‍ജി തള്ളി. ഹിന്ദു - ജൈന പ്രതിഷ്ഠകള്‍ പുനഃസ്ഥാപിക്കണമെന്നും ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സിവില്‍ കോടതി തള്ളിയത്. 

News, National, India, New Delhi, Justice, Judge, Judiciary, Delhi Court Rejects Plea To Restore Deities In Qutub Minar Complex


പഴയകാലത്തെ തെറ്റുകളുടെ പേരില്‍ നിലവിലെ സമാധാനാവസ്ഥ തകര്‍ക്കേണ്ടതില്ലെന്ന് ജഡ്ജി നേഹാ ശര്‍മ വ്യക്തമാക്കി. ഒരിക്കല്‍ സംരക്ഷിത സ്മാരകമായി കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച കേന്ദ്രങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും ജഡ്ജി പറഞ്ഞു. 

മെഹ്‌റോളിയില്‍ കുത്തബ് മിനാര്‍ നിലനില്‍ക്കുന്ന സ്ഥലം മുന്‍പു ക്ഷേത്രസമുച്ചയമായിരുന്നുവെന്നു വാദിച്ച് അഡ്വ. വിഷ്ണു എസ്.ജെയിന്‍ ആണു ഹര്‍ജി നല്‍കിയത്.

Keywords: News, National, India, New Delhi, Justice, Judge, Judiciary, Delhi Court Rejects Plea To Restore Deities In Qutub Minar Complex

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?