രാജ്യത്ത് വര്‍ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു; മാതൃക പോര്‍ചുഗലിലെ നിയമനിര്‍മാണം


ന്യൂഡെല്‍ഹി: (www.kvartha.com 06.12.2021) രാജ്യത്ത് വര്‍ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു. ഇതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. കോവിഡാനന്തര സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോം തൊഴില്‍ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ജീവനക്കാരുടെ തൊഴില്‍സമയം കൃത്യമായി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചിലവിന് വ്യവസ്ഥയുണ്ടാകും. വര്‍ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനാണ് കേന്ദ്രസര്‍കാര്‍ നീക്കം. പോര്‍ചുഗലിലെ നിയമനിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. 

ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് പോര്‍ചുഗല്‍ നിയമവിരുദ്ധമാക്കിയിരുന്നു. തൊഴില്‍ നിയമത്തിലാണ് പോര്‍ചുഗീസ് സര്‍കാര്‍ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാല്‍ ഇനി മുതല്‍ പോര്‍ചുഗലില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ 'വര്‍ക് ഫ്രം ഹോം' ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലും നിയമ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

News, National, India, New Delhi, Job, Worker, Labours, Central Government, Government to chalk out legal road map for working from home


കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വര്‍ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ അധിക സമയം ജോലിയെടുപ്പിക്കല്‍, ഉള്‍പെടെ ചൂഷണങ്ങളും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ക്-ലൈഫ് ബാലന്‍സ് ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി പോര്‍പുഗീസ് സര്‍കാര്‍ രംഗത്തെത്തിയത്.

നിലവില്‍ ഇന്‍ഡ്യയില്‍ വര്‍ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് ഇത് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നത്.

Keywords: News, National, India, New Delhi, Job, Worker, Labours, Central Government, Government to chalk out legal road map for working from home

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?