അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

തളങ്കര: (www.kasaragodvartha.com 26.12.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. തളങ്കര പടിഞ്ഞാർ ഹൈദ്രോസ് ജുമാ മസ്ജിദിനടുത്തെ ഖമറുസ്സമാൻ (38) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ദുബൈയിലെ അൽ മനൽ സെന്റർ പെർഫ്യൂം കടയിലായിരുന്നു ജോലി.

Young man died due to illness, Kerala, News, Kasaragod, Thalangara, Treatment, Man, Death, Obituary, River, Wife.

ഖമറുസമാന്റെ രണ്ട് സഹോദരങ്ങളും നേരത്തെ അപ്രതീക്ഷിതമായി മരിച്ചിരുന്നു. സഹോദരൻ സൈനുദ്ദീൻ പടിഞ്ഞാർ പുഴയിൽ മുങ്ങിയും മറ്റൊരു സഹോദരൻ സലീം കുവൈറ്റിലും മരണപ്പെടുകയായിരുന്നു. വലിയൊരു സൗഹൃദ്‌ ബന്ധത്തിന് ഉടമയെ കൂടിയായിരുന്ന ഖമറുസ്സമാന്റെ മരണം നാടിന് നൊമ്പരമായി മാറി. ഭാര്യ എട്ട് മാസം ഗർഭിണി ആയിരിക്കെയാണ് ഇദ്ദേഹം വിടവാങ്ങുന്നത്.

മാഹിൻ വൈദ്യർ - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹന്ന സിറിൻ. മക്കൾ: ഹംദാൻ, ഖദീജ.

മറ്റുസഹോദരങ്ങൾ: സഫിയ, നൂർജഹാൻ.
ഖബറടക്കം മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Young man died due to illness, Kerala, News, Kasaragod, Thalangara, Treatment, Man, Death, Obituary, River, Wife.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?