താലിബാനെതിരെ പോരാടാൻ യുകെ സേനയെ സഹായിച്ച ആയിരക്കണക്കിന് അഫ്ഗാനികൾ ഇപ്പോഴും രാജ്യത്ത് കുടുങ്ങിക്കിടക്കുന്നതായി വിവരം; അഭയം നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം ബ്രിടീഷ് സർകാർ കയ്യൊഴിഞ്ഞെന്ന് ആരോപണം

കാബൂൾ: (www.kvartha.com 26.12.2021) താലിബാനെതിരെ പോരാടാൻ യുകെ സേനയെ സഹായിച്ച ആയിരക്കണക്കിന് അഫ്ഗാനികൾ ഇപ്പോഴും രാജ്യത്ത് കുടുങ്ങിക്കിടക്കുന്നതായി റിപോർട്. യുകെയിൽ അഭയം നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം ബ്രിടീഷ് സർകാർ കയ്യൊഴിഞ്ഞെന്നാണ് ആരോപണം. 167 പേർ അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പാർലമെന്റിൽ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി സ്ഥിരീകരിച്ചു. എന്നാൽ മുൻ പ്രതിരോധ മന്ത്രി ജോണി മെർസർ ഇത് നിഷേധിക്കുകയും ആയിരക്കണക്കിന് അഫ്ഗാനികൾ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  
Afghans who helped UK forces fight Taliban still stuck in Afghanistan, Kerala, News, International, Top-Headlines, Kabul, Afghanistan, British, Government, Family, Human- rights, Report.



താലിബാൻ തിരയുന്നതിനാൽ പലരും കുടുംബത്തോടൊപ്പം അഫ്ഗാനിസ്താനിൽ ഒളിച്ചിരിക്കുകയാണെന്ന് വിവിധ ബ്രിടീഷ് മാധ്യമങ്ങൾ റിപോർട് ചെയ്തു. ബ്രിടീഷ് സൈന്യത്തെ സഹായിച്ചവരെ സുരക്ഷിതമായി ബ്രിടനിലേക്ക് മാറ്റുന്നതിനായി രൂപീകരിച്ച അഫ്ഗാൻ റീലോകേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസി (എ ആർ എ പി) പദ്ധതിയുടെ കീഴിൽ യുകെയിൽ പുനരധിവാസത്തിന് അർഹതയുണ്ടായിട്ടും ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യത്ത് മരണഭീതിയിൽ കഴിയുന്നതായാണ് വിവരം. ബ്രിടീഷ് പദ്ധതി ഫലപ്രദമല്ലാത്തതിനാലും ആയിരക്കണക്കിന് ആളുകളുടെ പ്രതികരണം ലഭിക്കാത്തതിനാലുമാണ് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവേണ്ടി വന്നതെന്ന് ജോണി മെർസർ പറഞ്ഞു.

ഓഗസ്റ്റ് പകുതിയോടെ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതോടെയാണ് ഇവർ കുടുങ്ങിയത്. മുൻ സർകാർ, സൈനിക ഉദ്യോഗസ്ഥരായ നൂറിലധികം പേരെ താലിബാൻ കൊലപ്പെടുത്തിയെന്ന ഹ്യൂമൻ റൈറ്റ്‌സ് വാചിന്റെ റിപോർട് അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെയാണ് ആയിരക്കണക്കിന് പേർ മരണഭയത്തോടെ കഴിയുകയാണെന്ന വിവരവും റിപോർട് ചെയ്യപ്പെടുന്നത്.

Keywords: Afghans who helped UK forces fight Taliban still stuck in Afghanistan, Kerala, News, International, Top-Headlines, Kabul, Afghanistan, British, Government, Family, Human- rights, Report.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?