ഫോടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രിയങ്കയുടെ വസ്ത്രങ്ങള്‍ ശരിയാക്കി നിക്; ജെന്റില്‍മാന്‍ എന്ന് വിശേഷിപ്പിച്ച് ആരാധകര്‍

ലന്‍ഡന്‍: (www.kvartha.com 02.12.2021) ഫോടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രിയങ്ക ചോപ്രയുടെ വസ്ത്രങ്ങള്‍ ശരിയാക്കി ഭര്‍ത്താവ് നിക് ജോനസ്. ബ്രിടിഷ് ഫാഷന്‍ അവാര്‍ഡ്‌സ് 2021 വേദിയിലാണ് സംഭവം. അവാര്‍ഡ് വേദിയില്‍ താരദമ്പതികളായ നിക് ജോനസും പ്രിയങ്ക ചോപ്രയും തിളങ്ങി. നവംബര്‍ 30ന് ലന്‍ഡനിലെ റോയല്‍ ആല്‍ബര്‍ട് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Priyanka Chopra has her dress fixed by Nick Jonas as the couple makes a stunning statement on BFI Awards red carpet, watch, London, News, Award, Actress, Priyanka Chopra, World, Social Media

ഫ് ളോറല്‍ ബോഡി സൂട് ധരിച്ചാണ് പ്രിയങ്ക എത്തിയത്. റിചാര്‍ഡ് ക്വിന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ പ്രിയങ്ക അതിസുന്ദരിയായിരുന്നു. ഡബിള്‍ ബ്രസ്റ്റഡ് ബ്ലെയ്‌സറും ചുവപ്പ് ടിഷര്‍ടും ലൂസ് ഫിറ്റ് പാന്റ്‌സുമായിരുന്നു നികിന്റെ വേഷം.

അവാര്‍ഡ് വേദിയില്‍ റെഡ് കാര്‍പറ്റില്‍ ഫോടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പ്രിയങ്കയുടെ വസ്ത്രം നിക് നേരെയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നികിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ഇവരുടെ ആരാധകരും രംഗത്തെത്തി. നികിനെ ജെന്റില്‍മാന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

 

Keywords: Priyanka Chopra has her dress fixed by Nick Jonas as the couple makes a stunning statement on BFI Awards red carpet, watch, London, News, Award, Actress, Priyanka Chopra, World, Social Media.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?