നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: (www.kvartha.com 07.12.2021) നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷടില്‍ കളിക്കുന്നതിനിടെയാണ് സംഭവം.
തളര്‍ന്ന് വീണ ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകള്‍: അഷിമ.
കഴിഞ്ഞ വെള്ളിയാഴ്ച കാടാമ്പുഴ എസ്‌ഐയും ജില്ലാ പൊലീസ് മേധാവിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗവുമായ താനൂര്‍ ഒഴൂര്‍ കീഴേപ്പാട്ട് സുധീര്‍കുമാറും (56) കുഴഞ്ഞുവീണ് മരിച്ചിരുന്നു.
Powered by Info News For You
Comments
Post a Comment