'വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ താൽകാലിക ജീവനക്കാരെ പിരിച്ചുവിടും; ആശുപത്രി വളപ്പിലെ മരങ്ങൾ മുറിക്കും'; ബ്ലോക് പഞ്ചായത്തിന്റെ ആദ്യ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം; രാഷ്ട്രീയം കളിക്കാനാണ് ഉദ്ദേശമെങ്കിൽ നേരിടുമെന്ന് കോൺഗ്രസ്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 18.12.2021) ബളാൽ പഞ്ചായത്തിന്റെ പരിധിയിലുണ്ടായിരുന്ന വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം പരപ്പ ബ്ലോക് പഞ്ചായത്തിന്റെ പരിധിയിലായതോടെ താൽകാലിക ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്ന് സൂചന.
നേരത്തെ ബളാൽ പഞ്ചായത്ത് നിയമിച്ച ആശുപത്രിയിലെ താൽകാലിക ജീവനക്കാരെ അവരുടെ കാലാവധി കഴിയുന്ന മുറയ്ക്ക് പിരിച്ചു വിട്ട് പുതിയ ആളുകളെ എടുക്കാൻ ശനിയാഴ്ച ചേർന്ന പ്രഥമ എച് എം സി യോഗം തീരുമാനിച്ചു. ജനുവരി ആറിന് പുതിയ ആളുകളെ എടുക്കുന്നതിന് കൂടികാഴ്ചയും നടക്കും.
ഇതിനായി എച് എം സി ചെയർമാൻ കൂടിയായ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
ആശുപത്രി വളപ്പിൽ നിന്നും മരം മുറിച്ചു മാറ്റാനും പുതിയ കെട്ടിടം പഞ്ചായത്ത് പണി കഴിപ്പിച്ചു നൽകുന്നതിന് മുന്നോടിയായി ബ്ലോക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം എന്ന ബോർഡ് വെക്കാനും തീരുമാനിച്ചു. പഞ്ചായത്ത് രണ്ട് കോടി രൂപ ചിലവഴിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് പരിശോധിക്കാനും തീരുമാനമുണ്ടായി.
അതേസമയം ബ്ലോക് പഞ്ചായത്തിന് താൽപര്യമുള്ള തീരുമാനം മാത്രം ആദ്യ യോഗത്തിൽ തന്നെ എടുത്തെന്ന വിമർശനം കോൺഗ്രസ് ഉയർത്തുന്നു. പാർടി ഭരിക്കുന്ന ബാങ്ക് പ്രസിഡണ്ട് അടക്കമുള്ളവരെ എച് എം സി കമിറ്റിയിൽ ഉൾപെടുത്തുകയും വെള്ളരിക്കുണ്ട് ആശുപത്രിയുടെ വികസനത്തിന് വേണ്ടി നിലകൊള്ളുകയും അതിന് വേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്ത മാധ്യമപ്രവർത്തകരെ അവഗണിച്ചെന്നാണ് പരാതി.
ആശുപത്രി ബ്ലോക് പഞ്ചായത്തിന്റെ പരിധിയിലായയതോടെ വളരെ തിരക്ക് പിടിച്ചാണ് കോൺഗ്രസ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിനെ ചെറുതാക്കി കാണിക്കാൻ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും മാധ്യമപ്രവർത്തകരെ യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയെ വെച്ച് രാഷ്ട്രീയമാണ് കളിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതേപടി നേരിടും. ജില്ലയിൽ കിടത്തി ചികിത്സയുള്ള ഏക പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് വെള്ളരിക്കുണ്ട്. ആശുപത്രിയിൽ നിലവിലുള്ള രണ്ട് കെട്ടിടങ്ങളും ബളാൽ പഞ്ചായത്താണ് നിർമിച്ചത്. രണ്ടു കോടിയോളം രൂപ ചിലവിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിവരികയാണ്.
ബളാൽ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ട് പി എച് സി വഴി നടത്തി വന്നിരുന്ന സേവനങ്ങൾ ആയിരുന്നു നിത്യ രോഗികൾക്കുള്ള മരുന്ന് വിതരണം, ഡയാലിസിസ് രോഗികൾക്ക് നൽകി വന്നിരുന്ന സാമ്പത്തിക സഹായം, ജീവൻ രക്ഷാ മരുന്ന് വിതരണം, 60 വയസ് കഴിഞ്ഞ ജനറലും പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമായിരുന്നവരുടെ മരുന്ന് വിതരണം തുടങ്ങിയവയെന്നും ആരോഗ്യ മേഖലയിൽ പഞ്ചായത്ത് ചെയ്ത് വന്നിരുന്നത് മഹത്തായ സേവനങ്ങൾ ആയിരുന്നുവെന്നും രാജു കട്ടക്കയം കൂട്ടിച്ചേർത്തു.
Keywords: Kasaragod, Vellarikundu, Kerala, News, Health, Health-Department, Hospital, Political party, Panchayath, Temporary staff at Vellarikundu primary health centre will layoff.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment