'കേരളത്തിൽ ഏറ്റവും കുറവ് മദ്യപാനം മലപ്പുറത്ത്; കൂടുതൽ ആലപ്പുഴയിൽ; സംസ്ഥാനം ദേശീയ ശരാശരിയെക്കാളും മുന്നിൽ'; സർവേ റിപോർട് ഇങ്ങനെ

തിരുവനന്തപുരം: (www.kvartha.com 03.12.2021) മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളമെന്ന് ദേശീയ കുടുംബാരോഗ്യ സർവേ റിപോർട്. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയാണ് മദ്യപാനത്തിൽ ഒന്നാമത്. ഏറ്റവും കുറവ് മലപ്പുറത്തും. 15 വയസിന് മുകളിലെ പുരുഷന്മാരിൽ ദേശീയ ശരാശരി 18.8 ശതമാനമാണ്. എന്നാൽ കേരളത്തിൽ ഇത് 19.9 ശതമാനവും.

Kerala, News, Thiruvananthapuram, Top-Headlines, Malappuram, Liquor, Survey, Report, National, Alappuzha, Man, Woman, Wayanad, Thrissur, Malappuram district has the lowest alcohol consumption in Kerala

ആലപ്പുഴയിലെ പുരുഷന്മാരിൽ 29 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. എന്നാൽ സ്ത്രീകളിൽ 0.2 ശതമാനം പേർ മാത്രമാണ് മദ്യപിക്കുന്നവരായിട്ടുള്ളത്. ആലപ്പുഴയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് കോട്ടയവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. കോട്ടയത്ത് 27.4 ശതമാനം പേരും തൃശൂരിൽ 26.2 ശതമാനം പേരും മദ്യപിക്കുന്നുവെന്ന് സർവേ പറയുന്നു.

എന്നാൽ മലപ്പുറത്ത് 7.7 പുരുഷൻമാർ മാത്രമാണ് മദ്യപിക്കാറുള്ളത്. അതേസമയം സർവേ പ്രകാരം സ്ത്രീകളിൽ കൂടുതൽ മദ്യപാനം വയനാട് ജില്ലയിലാണ് (1.2 ശതമാനം).

Keywords : Kerala, News, Thiruvananthapuram, Top-Headlines, Malappuram, Liquor, Survey, Report, National, Alappuzha, Man, Woman, Wayanad, Thrissur, Malappuram district has the lowest alcohol consumption in Kerala.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?