ജയസൂര്യ ഇംപാക്ട്: ഒടുവില്‍ വാഗമണ്‍ റോഡിന് ശാപമോക്ഷം; പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി


തിരുവനന്തപുരം: (www.kvartha.com 11.12.2021) വാഗമണ്‍ റോഡിന് ഒടുവില്‍ ശാപമോക്ഷം. പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തന്നോട് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്കാണ് മന്ത്രിയുടെ ഉറപ്പ്. പൊതുമരാമത്ത് റോഡിനെപറ്റിയുള്ള പരാതികള്‍ മന്ത്രി നേരിട്ട് ഫോണില്‍ കേട്ട് പരിഹാരമുണ്ടാക്കുന്ന പരിപാടിയിലായിരുന്നു വാഗമണ്‍ റോഡ് പ്രശ്‌നം വീണ്ടും ഉയര്‍ന്നത്. 

19.9 കോടിരൂപയുടെ പദ്ധതിയാണ് ഈരാറ്റുപേട്ടവാഗമണ്‍ റോഡിനായി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് കഴിഞ്ഞദിവസം ഭരണാനുമതി നല്‍കിയിരുന്നു. വൈകാതെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 

News, Kerala, State, Thiruvananthapuram, Road, Minister, Transport, Jayasurya, Actor, Vagamon road renovate soon, ensures minister


ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ നിരവധി പരാതികളില്‍ മന്ത്രി നേരിട്ട് ഇടപെട്ടു. ഉടന്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അക്കാര്യം പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഗിവസം നടന്‍ ജയസൂര്യ ഈ റോഡിന്റെ അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മഴയാണ് തടസമെന്നത് ജനം അറിയേണ്ടതില്ലെന്നും അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. പിഡബ്ല്യൂഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതി ഉദ്ഘാടനവേളയിലായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ അഭിപ്രായം. 

റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മോശം റോഡുകളില്‍ വീണു മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Road, Minister, Transport, Jayasurya, Actor, Vagamon road renovate soon, ensures minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?