കൂനൂര്‍ സൈനിക ഹെലികോപ്‌റ്റെര്‍ ദുരന്തം; ഡാറ്റാ റെകോര്‍ഡെര്‍ കണ്ടെത്തി; അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുന്നു, അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എടിസി

ചെന്നൈ: (www.kvartha.com 09.12.2021) കൂനൂരില്‍ അപടകടത്തില്‍പെട്ട വ്യോമസേന ഹെലികോപ്‌റ്റെറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍. വെലിംഗ്ടണ്‍ എടിസിയുമായി സമ്പര്‍ക്കത്തില്‍ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. ഒടുവിലത്തെ സെര്‍വീസിന് ശേഷം കോപ്‌റ്റെര്‍ 26 മണിക്കൂര്‍ പറന്നു.

അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്‌റ്റെറിന്റെ ഡാറ്റാ റെകോര്‍ഡെര്‍ അന്വേഷണസംഘം കണ്ടെത്തി. അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഡാറ്റാ റെകോര്‍ഡര്‍ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. 

News, National, India, Chennai, Helicopter, Helicopter Collision, Accident, Military helicopter crash: Black box found

വിങ് കമാന്‍ഡെര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാസംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്‌റ്റെര്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിന്‍ റാവതിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്‌റ്റെറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തില്‍ പെട്ടത്. 

ഹെലികോപ്‌റ്റെറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ജനറല്‍ ബിപിന്‍ റാവതിന് ജീവനുണ്ടായിരുന്നെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്‍ സി മുരളി പറഞ്ഞു. ബിപിന്‍ റാവത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ദുര്‍ഘടമായ പ്രദേശമായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ക്ക് പ്രദേശത്ത് എത്താന്‍ താമസമുണ്ടായി. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാന്‍ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, India, Chennai, Helicopter, Helicopter Collision, Accident, Military helicopter crash: Black box found

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?