സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയേയും പെണ്‍കുട്ടിയേയും ജ്വലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
തൃശൂര്‍: (www.kvartha.com 07.12.2021) സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല, അമ്മയേയും പെണ്‍കുട്ടിയേയും ജ്വലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി പി വി വിപിന്‍ (26) ആണ് തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.
മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജ്വലറിയിലെത്തുകയായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ അവിടെ നിന്നും പോയി.
എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജ്വലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കാണപ്പെടുന്നത്.
കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
നേരത്തേ സൂപെര്‍ മാര്‍കെറ്റില്‍ സെയില്‍സ്മാനായിരുന്നു വിപിന്‍. കോവിഡില്‍ ജോലി നഷ്ടമായി. വിപിന്റെ അച്ഛന്‍ അഞ്ചു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
Keywords: Man Found dead in house, Thrissur, News, Hang Self, Dead Body, Obituary, Bank, Local News, Kerala.
Powered by Info News For You
Comments
Post a Comment