ജോലിക്ക് പോകുന്നതിനിടെ ലോറിക്കടിയില്‍പെട്ട് സ്‌കൂടെര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി

പൊന്‍കുന്നം: (www.kvartha.com 01.12.2021) ജോലിക്ക് പോകുന്നതിനിടെ ലോറിക്കടിയില്‍പെട്ട് സ്‌കൂടെര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. വാഹനത്തിന്റെ പിന്‍ചക്രം യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. കോട്ടയം പൊന്‍കുന്നത്ത് ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തില്‍ പി ജി അമ്പിളി(43)ആണ് മരിച്ചത്.

Woman died in scooter accident, Kottayam, News, Local News, Accidental Death, Hospital, Obituary, Kerala

ആശുപത്രിക്ക് 150 മീറ്റര്‍ അകലെ ദേശീയപാതയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ വി എം എസ് റോഡിലേക്ക് സ്‌കൂടെര്‍ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. സ്‌കൂടെറില്‍ നിന്ന് തെറിച്ച് ലോറിയുടെ മുന്‍ചക്രത്തിനടിയില്‍ പെട്ട ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി. കൂവപ്പൊയ്ക മാക്കല്‍ സന്തോഷിന്റെ ഭാര്യയാണ് അമ്പിളി.

Keywords: Woman died in scooter accident, Kottayam, News, Local News, Accidental Death, Hospital, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?