ന്യൂനമര്‍ദം ജവാദ് ചുഴലിക്കാറ്റായി മാറും; ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പ്, 95 ട്രെയിനുകള്‍ റദ്ദാക്കി
ഭോപാല്‍: (www.kvartha.com 03.012.2021) ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദം വെള്ളിയാഴ്ച വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച പുലര്‍ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. മണിക്കൂറില്‍ 100 കി.മി. വേഗതയില്‍ കാറ്റ് വീശും.
തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മീന്‍പിടിത്തത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. തീര മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പിക്കാന്‍ നടപടി ആരംഭിച്ചു.
Keywords: News, National, Rain, Train, Alerts, Odisha, Andhra, Bengal, Cyclone, Jawad, Odisha, Andhra, Bengal brace for Cyclone Jawad as low pressure area intensifies into depression.
Powered by Info News For You
Comments
Post a Comment