ശബരിമലയില്‍ കാണിക്ക വരുമാനം 9 കോടി കവിഞ്ഞു; എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കി
ശബരിമല: (www.kvartha.com 07.12.2021) ശബരിമലയില്‍ കാണിക്കയായി ലഭിച്ച വരുമാനം ഒന്‍പതുകോടി കവിഞ്ഞു. തീര്‍ഥാടനകാലം തുടങ്ങി ഞായറാഴ്ചവരെയുള്ള കണക്കാണിത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കിയുള്ളതിനാല്‍ യഥാര്‍ഥ വരുമാനം ഇതിലും കൂടുതലായിരിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിനെ തുടര്‍ന്ന് ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നത് കുറവായിരുന്നു. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതോടെ ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തര്‍ എത്തിയിരുന്നു. ഇതോടെയാണ് കാണിക്കയില്‍ വര്‍ധനയുണ്ടായത്.
Keywords: Sabarimala revenue exceeds Rs 9 crores, Sabarimala Temple, News, Sabarimala, Shabarimala Pilgrims, Religion, Kerala.
Powered by Info News For You
Comments
Post a Comment