മെക്‌സികോയില്‍ ട്രകുകള്‍ കൂട്ടിയിടിച്ച് അപകടം; 49 മരണം, 58 പേര്‍ക്ക് പരിക്ക്
മെക്‌സികോ സിറ്റി: (www.kvartha.com 10.12.2021) മെക്‌സികോയില്‍ രണ്ട് ട്രകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 49 പേര്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ നഗരമായ ടക്സ്റ്റ്ല ഗുടറസിന് സമീപമാണ് ട്രകുകള്‍ കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍പെട്ട ട്രകുകളിലൊന്നില്‍ മധ്യ അമേരികയില്‍ നിന്നുള്ള 100ലധികം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ 58 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതേസമയം അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചിയാപാസ് ഗവര്‍ണര്‍ റുടിലിയോ എസ്‌കാന്‍ഡന്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
Keywords: Mexico, News, World, Accident, Death, Injured, Hospital, Truck, Collide, Two trucks collide in Mexico leaving 49 people dead, 58 injured
Powered by Info News For You
Comments
Post a Comment