രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് അപകടം; ജര്‍മനിയില്‍ 4 പേര്‍ക്ക് പരിക്ക്
മ്യൂണിച്: (www.kvartha.com 02.12.2021) ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. മ്യൂണിചിലെ തിരക്കേറിയ ട്രെയിന്‍ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു.
ടണലിനായി കുഴിച്ച വേളയിലാണ് 250 കിലോഗ്രാം ഭാരമുള്ള ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് റിപോര്‍ട്. സംഭവത്തിന് പിന്നാലെ ട്രെയിന്‍ സെര്‍വീസുകള്‍ തടസപ്പെട്ടു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് 70 വര്‍ഷം കഴിഞ്ഞിട്ടും ജര്‍മനിയില്‍ അക്കാലത്തെ ബോംബുകള്‍ കണ്ടെത്തുന്നത് പതിവാണ്. ഓരോ വര്‍ഷവും രണ്ടായിരം ടണ്‍ സജീവ ബോംബുകളെങ്കിലും കണ്ടെത്താറുണ്ടെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു.
Keywords: News, World, Bomb, Bomb Blast, Train, Accident, Injured, Second World War, Munich, Four injured in Munich after second world war bomb explodes
Powered by Info News For You

Comments
Post a Comment