ശാര്‍ജയില്‍ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു
ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com 10.12.2021) ശാര്‍ജയില്‍ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മണി മുതല്‍ വൈകീട്ട് 3.30 മണി വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക.
വ്യാഴാഴ്ച ചേര്‍ന്ന ശാര്‍ജ എക്‌സിക്യൂടീവ് കൗണ്‍സിലിന്റേതാണ് തീരുമാനം. യുഎഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോള്‍ ശാര്‍ജ വെള്ളിയാഴ്ച കൂടി പൂര്‍ണ അവധി നല്‍കുകയായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമായി യുഎഇ അവധി പുനക്രമീകരിച്ചിരുന്നത്. എന്നാല്‍ ശാര്‍ജ ഭരണകൂടം വെള്ളിയാഴ്ച മുഴുവന്‍ അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Sharjah, News, Gulf, World, Top-Headlines, Government, Holidays, Report by: Qasim Mo'hd Udumbunthala, Sharjah announces 3-day weekend
Powered by Info News For You
Comments
Post a Comment