ദുബൈയില്‍ പുതുവര്‍ഷപ്പിറവിക്ക് 3 ദിവസം അവധി; ജനുവരി ഒന്ന് മുതല്‍ സര്‍കാര്‍ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുന്നു
ദുബൈ: (www.kvartha.com 22.12.2021) പുതുവര്‍ഷപ്പിറവിക്ക് ദുബൈയില്‍ 3 ദിവസം അവധി. ജനുവരി ഒന്നിന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് വകുപ്പ് അറിയിച്ചു.
ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ സര്‍കാര്‍ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരികയാണ്. ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തനവും മൂന്നര ദിവസം അവധിയുമാണ് പുതിയ രീതി. ഇതനുസരിച്ച് 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയായിരിക്കും.
രാജ്യത്ത് അടുത്ത വര്‍ഷം നിലവില്‍ വരുന്ന പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രകാരം ജനുവരി മൂന്ന് തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിനങ്ങള്‍ പുനഃരാരംഭിക്കുക.
പുതിയ ക്രമമനുസരിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടി അവധി ലഭിക്കുന്നതോടെ ആകെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സര്‍കാര്‍ മേഖലയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ലഭ്യമാവുക.
നിരവധി സ്വകാര്യ കമ്പനികളും സര്‍കാര്‍ മേഖലയെ മാതൃകയാക്കി അടുത്ത വര്‍ഷം മുതല്‍ പുതിയ വാരാന്ത്യ അവധി സംവിധാനത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment