രണ്ടാം ടെസ്റ്റിൽ ന്യൂസീലന്‍ഡിനെ 372 റണ്‍സിന് തകർത്തു; പരമ്പര സ്വന്തമാക്കി ഇൻഡ്യ
മുംബൈ: (www.kvartha.com 06.12.2021) ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇൻഡ്യ. വാംഖഡെയില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഇൻഡ്യക്ക് 372 റൺസിന്‍റെ കൂറ്റൻ ജയം. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലെയും ട്വന്റി 20 ലോകകപിലെയും തോല്‍വിക്ക് ന്യൂസീലന്‍ഡിനോട് പകരം വീട്ടിയിരിക്കുകയാണ് ഇൻഡ്യ. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. നാട്ടിൽ ഇൻഡ്യയുടെ തുടർചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയമാണിത്.
രണ്ടാം ഇനിങ്സിൽ ന്യൂസീലൻഡ് 167 റൺസിനാണ് പുറത്തായത്. ഇൻഡ്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വികെറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ന്യൂസീലൻഡിന് 27 റൺസ് എടുക്കുമ്പോഴേക്കും ശേഷിച്ച വികെറ്റുകൾ എല്ലാം തന്നെ നഷ്ടമാവുകയായിരുന്നു. ആദ്യ ഇനിങ്സിൽ അവർ 62 റൺസിനാണ് ഓൾഔടായത്. രണ്ടാം ഇനിങ്സിൽ ഡാരില്‍ മിചെല്‍ (60), ഹെൻറി നികോള്‍സ് (44) എന്നിവർക്കല്ലാതെ ന്യസീലൻഡ് നിരയിൽ ആർക്കും തിളങ്ങാനായില്ല. രണ്ട് ഇനിങ്സുകളിലായി നാല് വീതം വികെറ്റുകൾ വീഴ്ത്തിയ അശ്വിനും ജയന്ത് യാദവുമാണ് കിവീകളെ തകർത്തത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇൻഡ്യ മായങ്ക് അഗർവാളിന്റെ സെഞ്ചുറിക്കരുത്തിൽ (150) ഒന്നാം ഇനിങ്സിൽ 325 റൺസ് നേടിയിരുന്നു. ഒന്നാം ഇനിങ്‌സിൽ ഇൻഡ്യയുടെ 10 വികെറ്റുകളും വീഴ്ത്തിയ ന്യൂസീലൻഡ് സ്പിനർ അജാസ് പടേൽ റെകോർഡ് ബുകിൽ ഇടം നേടുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇനിങ്സിൽ 10 വികെറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെകോർഡാണ് താരം സ്വന്തമാക്കിയത്.
ഒന്നാം ഇനിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനെ ഇൻഡ്യ വെറും 62 റണ്‍സിന് പുറത്താക്കുകയായിരുന്നു. തുടർന്ന് കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ ഇൻഡ്യ ഏഴ് വികെറ്റിന് 276 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. ന്യൂസിലൻഡ് ടീമിലെ മറ്റൊരു ഇൻഡ്യൻ വംശജനായ രചിൻ രവീന്ദ്ര മൂന്ന് വികെറ്റുകൾ നേടിയിരുന്നു. ആദ്യ ഇനിങ്സിൽ സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ 62 റൺസ് നേടി രണ്ടാം ഇനിങ്സിലും ഇൻഡ്യൻ ടോപ് സ്കോററായി. 26 പന്തിൽ 41 റൺസെടുത്ത അക്ഷർ പടേലിന്റെ ഇനിങ്സും ഇൻഡ്യൻ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.
സ്കോർ - ഇൻഡ്യ: 325, 276 / ന്യൂസിലൻഡ്: 62, 167
ഒന്നാം ഇനിങ്സിൽ സെഞ്ചുറിയും രണ്ടാം ഇനിങ്സിൽ അർധസെഞ്ചുറിയും നേടിയ മായങ്ക് അഗർവാളാണ് കളിയിലെ കേമൻ. രവിചന്ദ്രൻ അശ്വിൻ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. റൺസ് മാർജിനിൽ ടീം ഇൻഡ്യ നേടുന്ന ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് ഇത്.
Keywords: News, India, Mumbai, New Zealand, Cricket, Cricket Test, Runs, Beat, Won, Test Series, India beat New Zealand by 372 runs in the second Test and won the series.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment