മ്യാന്മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ 30 ഓളം പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

നേപ്യിഡോ: (www.kvartha.com 26.12.2021) മ്യാന്മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ 30 ഓളം പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി റിപോര്‍ട്. മ്യാന്മറിലെ സംഘര്‍ഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്താണ് സംഭവം. ഇവരെ സൈന്യം കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നതായി കരേന്നി മനുഷ്യാവകാശ സംഘടന ഫെയ്‌സ്ബുകില്‍ കുറിച്ചു. അതേസമയം കൊല ചെയ്യപ്പെട്ടവര്‍ ഭീകരവാദികളാണെന്നും അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നു എന്നാണ് സൈന്യത്തിന്റെ അവകാശവാദമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

News, World, Killed, Death, Found Dead, Vehicles, Women, children among dozens died in Myanmar

ഏഴ് വാഹനങ്ങളിലാണ് അവര്‍ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സൈന്യം തയാറായില്ല. സൈന്യത്തിന്റെ ആരോപണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ തള്ളിയിട്ടുണ്ടെന്നുമാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Keywords: News, World, Killed, Death, Found Dead, Vehicles, Women, children among dozens died in Myanmar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?