വയനാട് യുവാവ് വെടിയേറ്റുമരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

വയനാട്: (www.kvartha.com 03.12.2021) കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചന്ദ്രന്‍, ലിനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് പ്രതികളുടെ വാദം. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടത്തറ സ്വദേശി ജയന്‍ (36) വെടിയേറ്റ് മരിച്ചത്. 

ജയന് വെടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ്‌മോര്‍ടെം റിപോര്‍ട് വ്യക്തമാക്കുന്നു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ജയന് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Wayanad, News, Kerala, Arrest, Arrested, Police, Injured, Shot dead, Crime, Man shot dead in Wayanad; 2 arrested

Keywords: Wayanad, News, Kerala, Arrest, Arrested, Police, Injured, Shot dead, Crime, Man shot dead in Wayanad; 2 arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?