നിര്‍മാണ സ്ഥലത്ത് ജോലിക്കിടെ മാര്‍ബിള്‍ വീണ് 2 തൊഴിലാളികള്‍ മരിച്ചു; അപകടം ലോഡിറക്കുന്നതിനിടെ
തിരുവനന്തപുരം: (www.kasargodvartha.com 18.12.2021) നിര്‍മാണ സ്ഥലത്ത് ജോലിക്കിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ കിംഗ്‌സില്‍, ബംഗാള്‍ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. വെള്ളയമ്പലത്ത് ഫ്‌ലാറ്റ് നിര്‍മാണ സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
ഉടന്‍തന്നെ ഇവരെ തിരുവനന്തപുരം മെഡികല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലായിരിക്കെ ഇരുവരും മരിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയില്‍ തുടരുന്നു.
കണ്ടെയ്‌നര്‍ ലോറിയിലെത്തിയ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് മറ്റു ജോലിക്കാര്‍ പറഞ്ഞു. 'ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ പാളികള്‍ ലോറിയില്‍ നിന്നു തെന്നി താഴെ നിന്നിരുന്ന നാലുപേരുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു'.
വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടം നടന്ന ഫ്‌ലാറ്റ്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, State, Thiruvananthapuram, Accidental Death, Accident, Death, Police, Case, Two employees died after marble slab falls on body at flat construction site in VellayambalamPowered by Info News For You
Comments
Post a Comment