25 സുന്ദരിമാരെ പിന്തള്ളി മിസ് കേരള പട്ടം സ്വന്തമാക്കി കണ്ണൂരിലെ ഗോപിക സുരേഷ്


കൊച്ചി: (www.kvartha.com 03.12.2021) മിസ് കേരള പട്ടം സ്വന്തമാക്കി മിടുക്കികളില്‍ മിടുക്കിയായി കണ്ണൂരിലെ ഗോപിക സുരേഷ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക കേരളത്തിന്റെ സൗന്ദര്യറാണിയായത്. മൂന്ന് റൗന്‍ഡുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്.

23 കാരിയായ ഗോപിക ബെംഗ്‌ളൂറില്‍ ക്ലിനികല്‍ സൈകോളജി വിദ്യാര്‍ഥിനിയാണ്. എറണാകുളം സ്വദേശിനി ലിവ്യ ലിഫി ഫസ്റ്റ് റണെറപായി. തൃശൂര്‍ സ്വദേശിനിയും ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയുമായ ഗഗന ഗോപാല്‍ ആണ് സെകന്‍ഡ് റണെറപ്. സംവിധായകന്‍ ജീത്തു ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍. 

News, Kerala, State, Kochi, Entertainment, Lifestyle & Fashion, Student, Miss Kerala 2021 contest Gopika Suresh won title


ഫൈനല്‍ റൗന്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദുര്‍ഗ നടരാജ്, ഗഗന ഗോപാല്‍, ലിവ്യ ലിഫി, അഭിരാമി നായര്‍, ഗോപിക സുരേഷ് തുടങ്ങിയ അഞ്ച് പേരില്‍ വിജയിയെ നിര്‍ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

റാംപിലെത്തിയത് 25 പേരായിരുന്നു. കേരളീയ, ലെഹംഗ, ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗന്‍ഡുകളിലായിട്ടായിരുന്നു മത്സരം. വ്യത്യസ്തമായ റൗന്‍ഡുകളിലെ ചുവട് വയ്പ്പില്‍ ഓരോരുത്തരും തിളങ്ങി. പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഗൗണുകള്‍ ധരിച്ചായിരുന്നു ക്യാറ്റ് വാക്.

ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ 22-ാം എഡിഷനാണ് ലെമറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. 400 ലേറ അപേക്ഷകരില്‍ നിന്ന് അവസാന പട്ടികയിലെത്തിയ മത്സരാര്‍ഥികളാണ് ഫൈനലില്‍ മാറ്റുരച്ചത്. 

ആശയവിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്നസ്, യോഗ, മെഡിറ്റേഷന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. മുന്‍ മിസ് ഇന്‍ഡ്യ ടൂറിസം ജേതാവും ബോളിവുഡ് താരവുമായ പ്രിയങ്ക ഷാ, നടന്‍ മുരളി മേനോന്‍, വെല്‍നസ് കോച് നൂതന്‍ മനോഹര്‍, ഇമേജ് ആന്‍ഡ് സ്റ്റെല്‍ കോച് ജിയോഫി മാത്യൂസ് എന്നിവരാണ് മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്.


Keywords: News, Kerala, State, Kochi, Entertainment, Lifestyle & Fashion, Student, Miss Kerala 2021 contest Gopika Suresh won title

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?