പെരിയ ഇരട്ടക്കൊല; 24 പ്രതികൾ; സിബിഐ കുറ്റപത്രം സമർപിച്ചു; കൊലപാതകം ക്രിമിനൽ ഗൂഢാലോചന അടക്കം വകുപ്പുകൾ
കൊച്ചി: (www.kasargodvartha.com 04.12.2021) പെരിയ കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപിച്ചു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.
24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിപിഎം പെരിയ ലോകൽ കമിറ്റി മുൻ അംഗം പീതാംബരനാണ് ഒന്നാം പ്രതി. സിബിഐ സ്പെഷ്യൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപിച്ചത്. വ്യാഴാഴ്ച അറസ്റ്റിലായവരിൽ 15ാം പ്രതി സുരേന്ദ്രൻ എന്ന വിഷ്ണുവിന് (47) കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. ഒന്നാം പ്രതി പീതാംബരൻ്റെ അടുത്ത സുഹൃത്തും പ്രതികൾ ഉപയോഗിച്ചതായി പറയുന്ന ജീപിൻ്റെ ഡ്രൈവറുമായിരുന്നു വിഷ്ണു.
2019 ജനുവരി അഞ്ചിന് സുരേന്ദ്രൻ പീതാംബരനൊപ്പം ആക്രമിക്കപ്പെട്ടിരുന്നുവെന്നും ഇതായിരുന്നു കൊലപാതകത്തിൽ പങ്കെടുക്കാനുള്ള പ്രേരണയെന്നും സിബിഐ പറയുന്നു. കൊല്ലപ്പെട്ട ശരത്ലാലിൻ്റെയും കൃപേഷിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചത് സുരേന്ദ്രനാണെന്നും ഇവരുടെ നീക്കങ്ങൾ പീതാംബരനെ അപ്പപ്പോൾ ഫോണിൽ അറിയിച്ചുവെന്നും ഇവർ ബൈകെടുത്ത് നീങ്ങിയ കാര്യവും അറിയിച്ചതുവഴി കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലും കൊലയിലും നേരിട്ടു പങ്കാളിയായെന്നുമാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
അഞ്ചും ഏഴും പ്രതികളായ ജിജിൻ, അശ്വിൻ എന്നിവരുടെ അടുത്ത ബന്ധുവും കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ ആദ്യവസാനം പങ്കാളിത്തം വഹിച്ചയാളുമാണ് 16ാം പ്രതി മധുവെന്ന് സിബിഐ കുറ്റപത്രത്തിലുണ്ട്. കൊലയാളികൾക്ക് ഇരുമ്പുവടികൾ നൽകി സഹായിച്ചെന്ന ആരോപണമാണ് 17ാം പ്രതി റെജി വർഗീസിനെതിരെയുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള പെരിയ സൊസൈറ്റിയിൽ ക്ലർകായ 18ാം പ്രതി ഹരിപ്രസാദും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് സിബിഐ പറയുന്നു. കുറ്റകൃത്യത്തിനുശേഷം ഒളിവിൽപോയ ഇയാൾ സ്വന്തം കാർ പ്രതികൾക്ക് നൽകിയെന്നും സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രടറിയായ പി രാജേഷ് കുറ്റകൃത്യത്തിന് സഹായം നൽകുകയും ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തുവെന്നും സിബിഐ വ്യക്തമാക്കുന്നു.
കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ, 14ാം പ്രതി മണികണ്ഠൻ എന്നിവർ ചേർന്നാണ് രണ്ടാം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചതെന്നും സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
Keywords: Kochi, Kerala, News, Kasaragod, CBI, Report, Case, Periya, Murder-case, Top-Headlines, Committee, CPM, Accuse, Court, CBI files chargesheet in Periya case.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment